
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ മൂവായിരത്തോളം മുസ്ലിംകള് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ബിജെപി രാജ്യസഭാ എംപി ടിജി വെങ്കടേഷിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം നേടിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കര്നൂളിലെ പരിനയ ഫംഗ്ഷന് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്.
ALSO READ: കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നേരിട്ട പാകിസ്താന് ഇന്ത്യ-സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നും മറ്റൊരു കനത്ത പ്രഹരം
‘ബിജെപി രാജ്യത്തെ മുസ്ലിംകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതായും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുള്‍പ്പെടേയുള്ള ബില്ലുകള്‍ പാസാക്കുന്നതിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂണിലാണ് വെങ്കടേഷ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധ പരിപാടികളിലൂടെ ന്യൂനപക്ഷ സമുദായത്തിലേക്ക് എത്തിച്ചേരാന്‍ പാര്‍ട്ടി ശ്രമങ്ങള്‍ നടത്തി വരികയാണ്.
ALSO READ: കശ്മീരിന്റെ പേരിൽ റാലി നടത്തിയ പാകിസ്ഥാനികൾക്കും ബംഗ്ളാദേശികൾക്കും എതിരെ നടപടിയെടുത്ത് ഈ ഗൾഫ് രാജ്യം
കഴിഞ്ഞ ജൂണ്‍ എട്ടിന് മുംബൈയിലെ അന്ധേരി വെസ്റ്റിലെ ഗില്‍ബെര്‍ട്ട് ഹില്‍ പ്രദേശത്തെ അഞ്ഞൂറോളം മുസ്ലിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments