ന്യൂഡല്‍ഹി•അടുത്തിടെ തെലങ്കാന രാഷ്ട്ര സമിതിയില്‍ നിന്നും രാജിവച്ച മുന്‍ എം.പി ജി വിവേകാനന്ദ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അര്‍ജുന്‍ സിംഗ്, ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ എന്നിവര്‍ ചേര്‍ന്ന് വിവേകാനന്ദയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
മുന്‍ ആന്ധ്രാപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ജി വെങ്കട് സ്വാമിയുടെ മകനായ വിവേകാനന്ദ തെലങ്കാനയിലെ ടി.ആര്‍.എസ് സര്‍ക്കാരില്‍ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത്.
15 ാം ലോക്സഭയില്‍ പെടപ്പള്ളി മണ്ഡലത്തില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
വിശാഖ ഇന്‍ഡസ്ട്രീസ് വൈസ് ചെയമാനാണ് വിവേക്. അടുത്തിടെ ഇദ്ദേഹത്തെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.
Post Your Comments