ന്യൂഡല്‍ഹി: ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേടിയ വിജയത്തേക്കാള്‍ വലിയ വിജയം ബി.ജെ.പി നേടുമെന്ന് മുന്‍ ബിജെപി നേതാവും, കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം കൊണ്ട് ജമ്മു കാശ്മീരില്‍ ഒന്നും ചെയ്യാനാകില്ലെന്നും ഈ തീരുമാനം തികച്ചും രാഷ്ട്രീയ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
Also read : ‘ഇതത്ര എളുപ്പമുള്ള ജോലിയല്ല’ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ അമലാ പോളിന്റെ പ്രതികരണം ഇങ്ങനെ
രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിൽ വിജയിക്കാന്‍ വേണ്ടിയാണ് കേന്ദ്രം ഇതൊക്കെ ചെയ്തത്. ഉടന്‍ തന്നെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 1984ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി നേടിയ വിജയത്തേക്കാള്‍ വലിയ വിജയം ബി.ജെ.പി നേടുമെന്നും രാജീവ് ഗാന്ധിയുടെ റെക്കാഡ് അവര്‍ തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments