ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കാൻ സാധിക്കാത്തവർക്ക് പുറത്തുപോകാമെന്ന മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സര്‍വശക്തിയുമെടുത്ത് എതിര്‍ക്കുകയാണ് കോൺഗ്രസ് നയം. അതിനോടു യോജിപ്പില്ലാത്തവര്‍ക്ക് പാര്‍ട്ടിക്ക് പുറത്തു പോകണമെങ്കില്‍ അങ്ങനെയാകാം. എതിരഭിപ്രായമുള്ളവര്‍ക്കു പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ തുടരാം, വിട്ടു പോകേണ്ടവര്‍ക്കു പോകാം. ആരും തടയില്ല. ആര്‍എസ്എസിന്റെ അജന്‍ഡയാണു കശ്മീരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള ഏതാനും നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
Post Your Comments