ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഏത് പ്രതിസന്ധിയിലും ശാന്തനാണെന്ന് സാഹസിക യാത്രികനും ‘മാന്‍ vs വൈല്‍ഡ്’ ഷോ അവതാരകനുമായ ബിയര്‍ ഗ്രില്‍സ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മോദിയുമായുള്ള പ്രത്യേക എപ്പിസോഡ് ചിത്രീകരിച്ചതിന് ശേഷമായിരുന്നു ഗ്രില്‍സിന്റെ അഭിപ്രായം. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ചിത്രീകരിച്ച മോദിയുമൊത്തുള്ള ഭാഗം ,ഓഗസ്റ്റ് 12 ന് രാത്രി 9 മണിക്ക് പ്രക്ഷേപണം ചെയ്യും, ലോകത്തെ 180 രാജ്യങ്ങളില്‍ ഇത് ലഭ്യമാകും.
READ ALSO: ഗുണ്ടാ നേതാവിനെ പൊലീസ് ഉദ്യോഗസ്ഥ വിവാഹം ചെയ്‌തു; മേലുദ്യോഗസ്ഥരുടെ തീരുമാനം ഞെട്ടിപ്പിക്കുന്നത്
മോദിയും യുഎസ് മുന്‍ പ്രസിഡന്റ് ഒബാമയും പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ശക്തരയ നേതാക്കളാണെന്നു ബിയര്‍ ഗ്രില്‍സ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ അടുത്തറിയാന്‍ പ്രസിഡന്റ് ഒബാമയെ മുമ്പ് അലാസ്‌കയിലേക്കുള്ള ഒരു യാത്രയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാര്‍തിര്‍ത്ഥ്യവും ഗ്രില്‍സ് പങ്ക് വച്ചു. ഒബാമ തണുത്തു വിറങ്ങലിച്ച അലാസ്‌ക സന്ദര്‍ശിച്ചപ്പോള്‍ മോദി ചൂടും ഈര്‍പ്പവും നിറഞ്ഞ മഴക്കാടുകളാണ് സന്ദര്‍ശിച്ചത്. പക്ഷേ രണ്ട് പേരുടെയും സന്ദര്‍ശനം പരിസ്ഥിതി സംരക്ഷണം എന്ന ഒരേ ലക്ഷ്യത്തിനു വേണ്ടിയായിരുന്നെന്നും ഗ്രില്‍ ചൂണ്ടിക്കാട്ടി. 2016 ലാണ് ഗ്രില്‍സ് ഒബാമയുമായുള്ള തന്റെ ഷോയുടെ എപ്പിസോഡ് അലാസ്‌കയില്‍ ചിത്രീകരിച്ചത്.
READ ALSO: ‘ബാണാസുരസാഗര്‍ ഡാം തുറന്നു; വയനാട്ടില്‍ അതീവ ജാഗ്രത
ഒബാമയെയും മോദിയെയും പോലുള്ള ശക്തരായ പുരുഷന്മാര്‍ ഒരുമിച്ച് പരിസ്ഥിതിക്കായി സംസാരിക്കുന്നത്. വലിയ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍, ശരിയായ കാര്യങ്ങളിലേക്ക് ആളുകളെ നയിക്കുന്ന ശക്തമായ ആവേശമാണുള്ളതെന്നും ഗ്രില്‍സ് പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോ മനുഷ്യനും വഹിക്കേണ്ട പ്രധാന പങ്ക് ആണെന്ന് വിശ്വസിക്കുന്ന ഗ്രില്‍സ് ഇത് ഒരു രാജ്യത്തെക്കുറിച്ചല്ല, മറിച്ച് നാം കൂട്ടായി ഏറ്റെടുക്കേണ്ട ഒരു സംരംഭമാണെന്നും പറഞ്ഞു.
READ ALSO: ചെടികള്‍ മുറിച്ചത് കണ്ട് പൊട്ടിക്കരഞ്ഞ ആ ഒമ്പതുവയസുകാരി ഗ്രീന്‍മിഷന്‍ അംബാസിഡര്‍
Post Your Comments