Latest NewsKerala

‘ജീവന്‍ പണയംവെച്ചാണ് വഞ്ചിയില്‍ പോകുന്നത്. മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ല’; ബൈജുവിന്റെ ജീവന്‍ പൊലിഞ്ഞതിങ്ങനെ

പുന്നയൂര്‍ക്കുളം:”ജീവന്‍ പണയംവെച്ചാണ് വഞ്ചിയില്‍ പോകുന്നത്. മറ്റു മാര്‍ഗങ്ങള്‍ ഒന്നും കിട്ടാത്തതിനാല്‍ ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന വഞ്ചിയിലാണ് ഞങ്ങള്‍ രണ്ടുപേരും പോയത്. പലതവണ വഞ്ചി ചെരിഞ്ഞിരുന്നു. മുങ്ങിപ്പോവാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്” കഴിഞ്ഞ ദിവസം വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച കെഎസ്ഇബി വിയ്യൂര്‍ സെഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ബൈജുവിന്റെ വാക്കുകളാണിത്. പക്ഷെ ആദ്യദിനം തുണച്ച ഭാഗ്യം പിന്നീട് അദ്ദേഹത്തിനൊപ്പം നിന്നില്ല. വ്യാഴാഴ്ച വൈകീട്ട് നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്ന ഭാഗത്തേക്ക് വഞ്ചിയില്‍പോയി മടങ്ങി വന്നതിനു ശേഷം ഏറെ അപകടം നിറഞ്ഞ ആ യാത്രയെക്കുറിച്ച് ബൈജു പറഞ്ഞതാണിത്. എന്നാല്‍ വെള്ളിയാഴ്ച ഇതേ രീതിയില്‍ ജോലിക്കുപോയ ബൈജുവിനെ മരണം തട്ടിയെടുത്തു. ചമ്മണ്ണൂര്‍ ചുള്ളിക്കാരന്‍കുന്ന് പാടശേഖരത്തിലാണ് ദാരുണമായ അപകടം നടന്നത്.

ALSO READ: നെ​യ്യാ​ര്‍ ​ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉയരുന്നു

പത്ത് അടിയിലേറെ താഴ്ചയുള്ള പാടശേഖരത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ ആലപ്പുഴയില്‍ നിന്നുള്ള കരാര്‍ ജീവനക്കാരാണ് എത്തിയിരുന്നത്. ഇവര്‍ കൊണ്ടുവന്ന ചെറു ഫൈബര്‍ ബോട്ട് ഉപയോഗിച്ചാണ് കൂടുതല്‍ പണികളും പൂര്‍ത്തീകരിച്ചിരുന്നത്. ഈ ചെറുബോട്ടിലാണ് ബൈജുവും നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് പോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ബൈജുവിന്റെ ജീവനെടുത്ത അപകടം നടന്നത്. ചമ്മണ്ണൂര്‍ ചുള്ളിക്കാരന്‍കുന്ന് ഭാഗത്ത് പാടശേഖരത്തിലെ ടവര്‍ മറിഞ്ഞു വീണതിനെത്തുടര്‍ന്ന് താത്കാലിക ടവര്‍ സ്ഥാപിക്കാനുള്ള പണികളാണ് നടന്നിരുന്നത്. കരയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാടശേഖരത്തിന് നടുവിലാണ് ടവര്‍ സ്ഥാപിക്കുന്നത്. പ്രദേശവാസികളായ കോത, അഷറഫ് എന്നിവര്‍ ചെറുവഞ്ചിയുമായി വന്നപ്പോള്‍ ബൈജു ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തേക്ക് പോയി. ഇതിനിടെയായിരുന്നു അപകടം. കരയില്‍നിന്ന് 400 മീറ്റര്‍ അകലെവെച്ച് തോണി മറിയുകയായിരുന്നു. അഷറഫ് നീന്തി കരയ്ക്കുകയറുകയായിരുന്നു. വഞ്ചിയില്‍ നിന്നിരുന്ന കോത ബൈജുവിന് പിടിച്ചുകയറാന്‍ മുളവടി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ALSO READ: പേമാരി; ഒടുവില്‍ വയനാട്ടിലേക്ക് എംപി രാഹുല്‍ ഗാന്ധിയെത്തുന്നു

കൂടുതല്‍ സുരക്ഷയുള്ള ചെറുവഞ്ചിക്കായി പഞ്ചായത്ത് അധികൃതരോട് ഇവര്‍ പലതവണ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് ബൈജു ഉള്‍പ്പെടെയുള്ളവര്‍ ഫൈബര്‍ ബോട്ടില്‍ പോയത്. പണികള്‍ വേഗത്തിലാക്കാനുള്ള സമ്മര്‍ദവും ഉണ്ടായിരുന്നു. ചമ്മണ്ണൂര്‍ ചുള്ളിക്കാരന്‍കുന്ന് പാടശേഖരത്തിന് പത്ത് അടിയിലേറെ ആഴമുണ്ടായിരുന്നു. പുല്ലും ചണ്ടിയും നിറഞ്ഞുകിടക്കുന്ന പാടത്ത് സുരക്ഷാസംവിധാനങ്ങളൊന്നും ഇല്ലാതെയാണ് മുപ്പതിലധികം ആളുകള്‍ ജോലിചെയ്തിരുന്നത്.

ALSO READ: വൈദ്യുതി ഉണ്ടാകില്ലെന്നും, ഇന്ധന ക്ഷാമം നേരിടുന്നുവെന്നും വ്യാജവാര്‍ത്ത; മുന്നറിയിപ്പുമായി കേരള പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button