Latest NewsIndia

ഓമനിച്ചു വളര്‍ത്തിയ ആടിനെ കാണാനില്ല; തിരികെയെത്തിക്കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് യുവാവ്

ഗുവഹത്തി: താന്‍ ഓമനിച്ചുവളര്‍ത്തിയ ആടിനെ കാണാതായതിലുള്ള ദുഃഖം പങ്കിട്ട് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആസാമിലെ ടിന്‍സുകിയ ജില്ലയിലെ ഡൂംഡുമയില്‍ നിന്നുള്ള നസീം മന്‍സൂരി എന്നയാളുടെ സോനു എന്ന സല്‍മാന്‍ ഖാനെയാണ് കാണാതായത്. പേരുപോലെ തന്ന ആടിനും ഇത്തിരി താരപരിവേഷമൊക്കെയുണ്ട്.
ഇയാള്‍ സ്വന്തം സഹോദരനെപ്പോലെയാണ് സല്‍മാന്‍ ഖാന്‍ എന്ന ആടിനെ സംരക്ഷിച്ചിരുന്നത്.

ALSO READ: വന്‍ദുരന്തങ്ങള്‍ സൃഷ്ടിച്ചത് വളരെ പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴ; മൂന്നുദിവസംകൊണ്ട് പെയ്തത് ഒരുമാസത്തെ മഴയെന്ന് റിപ്പോർട്ട്

ദേശീയ പാത 52 ല്‍ കക്കോപാത്തറില്‍ വച്ച് തിങ്കളാഴ്ച വൈകുന്നേരമാണ് ആടിനെ കണാതായത് എന്നാണ് ഇത് സംബന്ധിച്ച് നസീം മന്‍സൂരി ഇട്ട പോസ്റ്റ് പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ കുടുംബ അംഗമായ എന്റെ സഹോദരനായ എന്നിങ്ങനെ വിശേഷിപ്പിച്ചാണ് നസീം മന്‍സൂരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 2017 മുതല്‍ ഈ കുടുംബത്തോടൊപ്പം സല്‍മാന്‍ഖാന്‍ എന്ന ആട് ഉണ്ട്. ഈ ആടിനായി വീടിനുള്ളില്‍ ഒരു പ്രത്യേക മുറിവരെ ഈ കുടുംബം നല്‍കിയിരുന്നു.

salmankhan goat
salmankhan goat

സല്‍മാനെ കാണാതായതില്‍ കുടുംബാംഗങ്ങള്‍ വളരെ ആകുലരാണെന്നും, ആടിനെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം നല്‍കുമെന്നും നസീം മന്‍സൂരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. കുടുംബ അംഗങ്ങള്‍ ആടിനെ നഷ്ടപ്പെട്ടതു മുതല്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് കാത്തിരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേ സമയം വരുന്ന ബക്രീദിന് ഈ ആടിനെ ആരെങ്കിലും കൈവശപ്പെടുത്തി പ്രദേശിക അറവുകാര്‍ക്ക് വില്‍ക്കുമോ എന്ന ആശങ്കയിലാണ് നസീം മന്‍സൂരിയും കുടുംബവും. അതിനാല്‍ തന്നെ ഇത്തരം അറവുകാരെ ഇവര്‍ സമീപിച്ചിട്ടുണ്ട്. ആടിനെ കാണാതായത് സംബന്ധിച്ച് ഇവര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ALSO READ: വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും; പ്രളയത്തില്‍ മുങ്ങി കണ്ണൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button