KeralaLatest News

വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും; പ്രളയത്തില്‍ മുങ്ങി കണ്ണൂര്‍

കണ്ണൂര്‍: ശക്തമായ മഴ തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാവുകയും ഉരുള്‍പൊട്ടലും കാറ്റും രൂക്ഷമാകുകയും ചെയ്തതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്. പുഴയോട് ചേര്‍ന്ന നഗര പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍ ടൗണുകളിലും സമീപ പ്രദേശങ്ങളില്‍ വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയില്‍ 71 ക്യാമ്പുകളിലായി 8000ത്തിലധികം ആളുകള്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: കനത്ത മഴ: പത്ത് ട്രെയിന്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചു

കനത്ത മഴയെത്തുടര്‍ന്ന് ശ്രീകണ്ഠാപുരം നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. നഗരത്തിലൂടെ പുഴയൊഴുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഇരുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ചെങ്ങളായി, തെരളായി, കൊര്‍ലായി, ഒറപ്പടി ഇരിക്കൂറിലെ പടിയൂര്‍, നെടുവല്ലൂര്‍ മേഖലകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ നിരവധി വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

 

ALSO READ: പ്രളയദുരിതാശ്വാസമായി 100 കോടി പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍, പ്രളയബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി

ഇരിക്കൂറിന്‍ പല മേഖലകളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പോലും സാധിക്കുന്നില്ല. മലയോരമേഖലകള്‍ക്ക് പുറമെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്നുണ്ട് എന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം മയ്യില്‍ പഞ്ചായത്തിന്റെ ചിലഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു. മഴയ്ക്ക് പുറമെ വനമേഖലകളിലുണ്ടാകുന്ന ഉരുള്‍പൊട്ടലുകളില്‍ പുഴയില്‍ വെള്ളം നിറയുകയും ഇത് മറ്റ് പ്ര?ദേശങ്ങളിലേക്ക് ഒലിച്ച് പോകുകയുമാണ് ചെയ്യുന്നത്. ഇരിട്ടി ടൗണില്‍ നിന്നും ഇന്നലെ വെള്ളം ഇറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പഴശ്ശി പദ്ധതിയോട് അനുബന്ധിച്ചുള്ള മട്ടന്നൂര്‍ കാരാ-വളയാല്‍ കനാല്‍ റോഡ് തകര്‍ന്നിരുന്നു. കഴിഞ്ഞ മഹാപ്രളയത്തില്‍ ദുരന്തം വിതച്ച കൊട്ടിയൂരില്‍ ഇത്തവണ സ്ഥിതിഗതികള്‍ ശാന്തമാണ്.

കഴിഞ്ഞ ദിവസം കനത്ത മഴ തുടരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. അരീക്കോട് 220 KVലൈനും 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണം മുടങ്ങിയത്.

ALSO READ: ഇന്നും കനത്ത മഴക്ക് സാധ്യത, ഒൻപതു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button