Latest NewsInternational

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുന്നത് പാകിസ്ഥാന് വിനയാകും; ആവേശം മൂത്ത് വരുത്തിവെക്കുന്നത് കോടികളുടെ ബാധ്യതയെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് വിദഗ്ധര്‍. ഈ തീരുമാനം പാകിസ്ഥാന് മാത്രമാകും തിരിച്ചടി നല്‍കുക. വിഭവങ്ങള്‍ പരിമിതമായ പാകിസ്ഥാന്‍ വ്യാപാരത്തിന് ഏറിയ പങ്കും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. ഈ പശ്ചാത്തലത്തില്‍ പാകിസ്ഥാന്റെ പുതിയ തീരുമാനം അവര്‍ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല.

ALSO READ: ഇന്ത്യ-പാക് ബന്ധത്തിലെ ഉലച്ചില്‍ : ആശങ്കയോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍

പാകിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ഇന്ത്യ 200 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. കഴിഞ്ഞ ആറുമാസമായി കച്ചവടം ഭാഗികമായി നിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സമ്പദ്ഘടനയെ അത് ഇതുവരെയും ബാധിച്ചിട്ടില്ല. എന്നാല്‍ പാകിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച അനുദിനം താഴേക്ക് പോവുകയാണ്. ഇന്ധനങ്ങള്‍ക്ക് സ്ഥിരമായി വില വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ പാകിസ്ഥാന്‍.

കേവലം രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം ഇന്ത്യയുമായി വ്യപാരം നിര്‍ത്താന്‍ തീരുമാനിച്ച പാകിസ്ഥാന്‍ ഫലത്തില്‍ ആഗോള വ്യാപാര നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. കയറ്റുമതിയില്‍ ദുര്‍ബലമായ പാകിസ്ഥാന്‍ ഫലത്തില്‍ ആഗോള വ്യാപാര നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. ലോകരാഷ്ടങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വ്യാപാര മേഖലയ്ക്ക് സ്വാധീനം വര്‍ധിക്കുകയും ചെയ്തു. പാകിസ്ഥാന്‍ എപ്പോഴും ആശ്രയിച്ചുകൊണ്ടിരിക്കുന്ന ചൈന അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തെ തുടര്‍ന്ന് കടുത്ത തിരിച്ചടി നേരിടുകയാണ്. ഇന്ന് പാകിസ്ഥാനേക്കാള്‍ ചൈനയ്ക്ക് ഗുണകരം ഇന്ത്യന്‍ വിപണിയാണ്. ഈ സാഹചര്യത്തില്‍ ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുമോ എന്ന കാര്യവും അറിയേണ്ടതാണ്.

ജൈവവളങ്ങള്‍, പരുത്തി, പ്ലാസ്്റ്റിക്, ചായങ്ങള്‍ എന്നിവയ്ക്ക് പാകിസ്ഥാന്‍ ആശ്രയിച്ചിരുന്നത് ഇന്ത്യയെയായിരുന്നു. ഇനി ഇവയ്ക്ക് പാകിസ്ഥാന്‍ മറ്റ് വിപണികള്‍ തേടേണ്ടി വരും. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. എന്നാല്‍ ഈ ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താന്‍ ഇന്ത്യയ്ക്ക് അനായാസം സാധിക്കും. എന്നാല്‍ പാകിസ്ഥാന് ഇവ ലഭ്യമാകണമെങ്കില്‍ ഇന്ത്യയുടെ മറ്റ് ഉപഭോക്തൃ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തിരുന്ന വസ്തുക്കള്‍ ഇനി പാകിസ്ഥാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വിലകൊടുത്ത് വാങ്ങേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button