അബുദാബി : കശ്മീര്‍ വിഷയത്തെ ചൊല്ലിയുള്ള ഇന്ത്യ – പാക് ബന്ധത്തിലെ വിള്ളലില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആസങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ യു.എ.ഇയും സൗദി അറേബ്യയും ആശങ്ക രേഖപ്പെടുത്തി. സംഘര്‍ഷത്തിലേക്ക് നീങ്ങാതെ സമാധാനപരമായി പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ് ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയം ഗൗരവപൂര്‍വം നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭരണനേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും യു.എ.ഇ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരുന്നു. ഇന്ത്യന്‍പ്രസിഡന്റ് രാംനാഥ് കോവിന്ദും ഇത് സംബന്ധിച്ച് നിര്‍ണായക ഉത്തരവ് ഇറക്കിയിരുന്നു
Post Your Comments