കണ്ണൂർ: ഇന്ത്യയുടെ ധീര രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ സുഷമ സ്വരാജിന്റെ വേര്‍പാട് നികത്താനാകാത്ത നഷ്ടമെന്ന് മുന്‍ എംപി പികെ ശ്രീമതി. ഇന്ത്യകണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയായിരുന്നു സുഷമ സ്വരാജെന്നും പികെ ശ്രീമതി പറഞ്ഞു.
ഭരണ കര്‍ത്താവ്, ജനപ്രതിനിധി, എന്നീ നിലയില്‍ എല്ലാവരോടും സ്‌നേഹവും സൗമനസ്യവും കാത്തു സൂക്ഷിക്കുന്ന വനിത എന്നതിലുപരി നിറഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സുഷമ സ്വരാജ്.
ചെറുതും വലുതുമായുള്ള എല്ലാ പ്രശ്‌നങ്ങളെയും ഒരേ പോലെ കൈകാര്യം ചെയ്യാന്‍ വൈദഗ്ത്യമുള്ള സുഷമ സ്വരാജ് മാനവിക മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിട്ടുള്ള നേതാക്കളില്‍ ഒരാളായിരുന്നു എന്ന് പികെ ശ്രീമതി അനുശോചിച്ചു. ലോക്‌സഭയിലെ എല്ലാ സ്ത്രീകളെയും ഒന്നിച്ചു നിര്‍ത്താന്‍ ശ്രമിച്ച ചുരുക്കം ചില വനിതകളില്‍ ഒരാളായിരുന്നു സുഷമ.
Post Your Comments