ഡൽഹി: മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘മൊറോക്കോയിലെ ഭൂകമ്പത്തിൽ നിരവധി ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനയുണ്ട്. ഈ ദുരന്ത സമയത്ത്, എന്റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങളോടൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്,’ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.
എസ്എംഎസ് അലേർട്ടിന് ചാർജ് ഈടാക്കുന്ന നടപടി: ബാങ്കുകളോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
വെള്ളിയാഴ്ച വൈകിട്ടാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മൊറോക്കോയിലെ ഹൈ അറ്റ്‌ലസ് പർവതനിരകളിൽ ഉണ്ടായത്. സംഭവത്തിൽ 296 പേർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഇത് പ്രാഥമിക മരണസംഖ്യയാണെന്നും 153 പേർക്ക് പരിക്കേറ്റതായും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എത്തിച്ചേരാൻ പ്രയാസമുള്ള പർവതപ്രദേശങ്ങളിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചതെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ പഴയ നഗരത്തിൽ ചില കെട്ടിടങ്ങൾ തകർന്നതായി പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള മാരാകേക്കിലെ നിവാസികൾ പറഞ്ഞു.
Post Your Comments