KeralaLatest NewsNews

ഒരു സ്ത്രീയെയും ഇങ്ങനെ പൊതുമധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ല: കെ എം ഷാജിക്കെതിരെ പി കെ ശ്രീമതി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലിംലീഗ് നേതാവ് കെ എം ഷാജി നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പി കെ ശ്രീമതി. കെ എം ഷാജിയുടെ പരാമർശം അപലപനീയമാണെന്ന് പി കെ ശ്രീമതി പറഞ്ഞു.

Read Also: എ.എ റഹീമിന്റെ ഭാര്യ അമൃതയ്ക്ക് സൈബര്‍ അധിക്ഷേപം, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കോണ്‍ഗ്രസ് നേതാവ് പിടിയില്‍

പരാമർശം നിരുപാധികം പിൻവലിച്ച് മാപ്പുപറയണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. വീണാ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണെന്നായിരുന്നു ഷാജിയുടെ പരാമർശം. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയെയുമാണ് ഓർമ്മ വരുന്നതെന്നും ഷാജി വ്യക്തമാക്കി. മലപ്പുറം കുണ്ടൂർ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയിൽ വെച്ചായിരുന്നു ഷാജിയുടെ വിവാദ പരാമർശം.

മുഖ്യമന്ത്രിയും സിപിഎമ്മും നിപയെ ഒരു സാധ്യതയായി കാണരുത്. വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ, നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്ന് ഷാജി ചോദിച്ചു. നല്ല പ്രസംഗത്തിന് നൽകിയ സമ്മാനമാണ് വീണ ജോർജിന്റെ മന്ത്രിപദവിയെന്നും ഷാജി പരിഹസിച്ചു.

Read Also: എന്ത് മാങ്ങ തൊലി ആണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി 10-75 കൊല്ലമായി ഉണ്ടാക്കി കൊണ്ടിരിക്കുന്നത്?: പരിഹസിച്ച് അഖിൽ മാരാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button