
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി. ഫേസ്ബുക്കിലൂടെയാണ് രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ടീയ രംഗത്തെ നിരവധി പ്രമുഖരും സുഷമ സ്വരാജിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
പൊതുജീവിതത്തിലെ അന്തസ്സും ധൈര്യവും സമഗ്രതയും പ്രതീകപ്പെടുത്തുന്ന പ്രിയപ്പെട്ട നേതാവിനെ രാജ്യത്തിന് നഷ്ടമായി. മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധയായ ആളാണ് സുഷമ സ്വരാജ്. എല്ലായ്പ്പോഴും അവര്‍ ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments