തിരുവനന്തപുരം: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപി അനുകൂല നിലപാടെടുക്കുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമ്മു കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും കോണ്‍ഗ്രസ് നെഹ്‌റുവിനെ മറന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. സാമ്പത്തിക, കാര്‍ഷിക മേഖലകളിലടക്കം എല്ലാ മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും ഇതിനെതിരായ ജനരോഷം മറച്ച് വെക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ കശ്മീര്‍ വിഭജനം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments