Latest NewsIndia

വിടവാങ്ങിയത് ഭാരതത്തിൽ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വം : പ്രവാസികളുടെ സ്വന്തം ‘അമ്മ

ബിജെപിയുടെ ആദ്യ വനിതാ വക്താവും സുഷമ സ്വരാജായിരുന്നു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വാഴ്‌ത്തിയ രാഷ്ട്രീയക്കാരിയായിരുന്നു അന്തരിച്ച സുഷമാ സ്വരാജ്. ജനപ്രീതിയിലും കാര്യക്ഷമതയിലും മുന്നില്‍ എത്തിയതോടെ ഒരുവേള അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി കാണമെന്ന് ആഗ്രഹിച്ചവരും ഏറെയായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായിരുന്നു ഈ ചിന്ത. എന്നാൽ തന്റെ അനാരോഗ്യം കാരണം രാഷ്ട്രീയ ജീവിതത്തിൽ നിന്ന് സ്വമേധയാ അവർ ഒഴിക്കുകയായിരുന്നു.ബിജെപിയുടെ ആദ്യ വനിതാ വക്താവും സുഷമ സ്വരാജായിരുന്നു.

2014ല്‍ മോദി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ട സുഷമ സ്വരാജ് ജനപ്രീതിയാര്‍ജിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റേതായ അടയാളം രേഖപ്പെടുത്തിയ ശേഷമാണ് സുഷമ വിടവാങ്ങുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന വിശേഷണവുമായാണ് സുഷമ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button