കശ്മീര്‍ കേന്ദ്രഭരണപ്രദേശമാകുന്നതില്‍ വിവാദ പ്രസ്താവനയുമായി മുസാഫര്‍നഗറിലെ ഖതൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സിംഗ് സൈനി. കശ്മീരില്‍ നിന്നുള്ള സുന്ദരികളായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാനാകുമെന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയത് മുസാഫര്‍നഗറിലെ കറ്റൗലി പ്രദേശത്ത് ആഘോഷിക്കുന്നതിനിടെയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹം വിവാദത്തിലായത്. വീഡിയോയില്‍ എംഎല്‍എയുടെ വാക്കുകള്‍ ഇങ്ങനെ.
‘ പാര്‍ട്ടി പ്രവര്‍ത്തകര്‍ വളരെ ആവേശത്തിലാണ്, അവിവാഹിതര്‍ക്ക ്അവിടെ നിന്ന് വിവാഹം കഴിക്കാം, ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. മുമ്പ് കശ്മീരില്‍ സ്ത്രീകള്‍ക്ക് നേരെ ധാരാളം അതിക്രമങ്ങള്‍ നടന്നിരുന്നു. കശ്മീരി സ്ത്രീ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ അവളുടെ പൗരത്വം റദ്ദാക്കപ്പെടും. ഇന്ത്യയ്ക്കും കശ്മീരിനും വ്യത്യസ്ത പൗരത്വമാണ്. മുസ്ലിം പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ ആഘോഷിക്കാം, അവിടെ നിന്ന് സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കൂ..ഹിന്ദുവായാലും മുസ്ലീങ്ങളായാലും രാജ്യം മുഴുവന്‍ ആഘോഷിക്കേണ്ട കാര്യമാണിത്’
പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്ന് എംഎല്‍എ വ്യക്തമാക്കി. ഇപ്പോള്‍ പ്രശ്നമില്ലെന്നും ആര്‍ക്കും കശ്മീരി പെണ്‍കുട്ടിയെ വിവാഹം കഴിക്കാം എന്നുമാണ് താന്‍ പറഞ്ഞതെന്നും അത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കശ്മീരില്‍ ഒരു വീട് വേണമെന്നും അവിടെയുള്ള പ്രദേശങ്ങളും പുരുഷന്മാരും സ്ത്രീകളും എല്ലാം മനോഹരമാണന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സുരക്ഷിതരല്ലെന്ന് തോന്നുന്നവര്‍ക്ക് നേരെ ബോംബിടണമെന്ന പ്രസ്താവന നടത്തി ഈ വര്‍ഷമാദ്യം വിവാദത്തിലായ എംഎല്‍എയാണ്
വിക്രം സിംഗ് സൈനി.
Post Your Comments