വിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പത് നിഗമില്‍ (വിശാഖ് സ്റ്റീല്‍) തൊഴിലവസരം. ഡിപ്ലോമ/ ഐ.ടി.ഐ.ക്കാര്‍ക്ക് ട്രെയിനി തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. രണ്ടുവര്‍ഷമാണ് ട്രെയിനിങ് കാലാവധി. ആദ്യവര്‍ഷം പ്രതിമാസ സ്‌റ്റൈപെന്‍ഡ് ആയി 10700 രൂപയും രണ്ടാംവര്‍ഷം 12200 രൂപയും ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 16800-24110 (പ്രീ-റിവൈസ്ഡ്) സ്‌കെയിലില്‍ സ്ഥിരപ്പെടുത്തും.
മെഡിക്കല്‍ ഓഫീസര്‍, റേഡിയോളജിസ്റ്റ്, ഓപ്പറേറ്റര്‍-കം-മെക്കാനിക്‌സ്, മൈന്‍ ഫോര്‍മാന്‍, ഡ്രില്‍ ടെക്നീഷ്യന്‍, ബ്ലാസ്റ്റര്‍, ബ്ലാസ്റ്റിങ് ഹെല്‍പ്പര്‍ എന്നിവയാണ് മറ്റ് ഒഴിവുകള്‍(കരാര്‍ അടിസ്ഥാനത്തിലാണ് ഈ ഒഴിവുകളില്‍ നിയമനം). റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് ഓഫ് ലൈനായും (ഫോറം വെബ്സൈറ്റില്‍) മറ്റ് തസ്തികകളിലേക്ക് ഓണ്‍ലൈനായും അപേക്ഷിക്കണം. ട്രെയിനികളുടെ 559 ഒഴിവുകള്‍ ഉള്‍പ്പെടെ 594 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓണ്‍ലൈന്‍ ടെസ്റ്റ്, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ 13 കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ.
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :www.vizagsteel.com
ട്രെയിനി ഒഴിവുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 21
മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :ഓഗസ്റ്റ് 31
Also read : കരസേനയില്‍ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം
Post Your Comments