Latest NewsNewsBusiness

കയറ്റുമതി കുറഞ്ഞു, സ്റ്റീൽ വിലയിൽ ഇടിവ്

സ്റ്റീൽ കയറ്റുമതി കുറഞ്ഞതോടെ, ഉൽപ്പാദനത്തിന്റെ അളവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്

രാജ്യത്ത് സ്റ്റീൽ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെയാണ് സ്റ്റീൽ വില കുറഞ്ഞു തുടങ്ങിയത്. കയറ്റുമതിയിലെ ഇടിവാണ് സ്റ്റീൽ വില കുറയാൻ കാരണമായത്. കണക്കുകൾ പ്രകാരം, ആഭ്യന്തര വിപണിയിൽ ഒരു ടൺ സ്റ്റീലിന്റെ വില 57,000 രൂപയിലെത്തി. കഴിഞ്ഞ ആറുമാസത്തിനിടെ 40 ശതമാനമാണ് ഇടിവാണ് ഉണ്ടായിട്ടുള്ളത്.

സ്റ്റീൽ കയറ്റുമതി കുറഞ്ഞതോടെ, ഉൽപ്പാദനത്തിന്റെ അളവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഏപ്രിൽ അവസാനത്തോടെ സ്റ്റീലിന് ഏർപ്പെടുത്തിയ നികുതി കുറച്ചിരുന്നു. ഒരു ടൺ സ്റ്റീലിന് ജൂണിൽ 60,200 രൂപയായിരുന്നെങ്കിൽ, സെപ്തംബർ പകുതിയോടെ 57,000 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ആറു മാസക്കാലയളവിൽ വിദേശത്ത് നിന്നുള്ള ഡിമാൻഡ് കുറഞ്ഞതും വിലയിടിവിന് കാരണമായി .

Also Read: ലഹരിക്കെതിരെ മലയിന്‍കീഴ്: പങ്കാളിയാകാന്‍ 15000 ഇന്‍ഫര്‍മേറ്റര്‍മാര്‍

2022 തുടക്കത്തിൽ, ഹോട്ട് റോൾഡ് കോയിലിന്റെ വില ഉയർന്നിരുന്നു. അന്നത്തെ വില വർദ്ധനവ് റിയൽ എസ്റ്റേറ്റ്, ഭവന നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, ഓട്ടോ മൊബൈൽ, ഉപഭോക്തൃ വസ്തുക്കൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ നേരിയ തോതിൽ ബാധിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button