ന്യൂഡല്‍ഹി: കശ്മീര്‍ ഹൈന്ദവ ഭൂമിയാണെന്നും അതില്‍ അവകാശം ഉന്നയിക്കാന്‍ പാക്കിസ്ഥാന് സാധിക്കില്ലെന്നുംസമാധാനത്തിന്റെ ഇമാം എന്നറിയപ്പെടുന്ന ഇമാം മുഹമ്മദ് തൗഹിദി.
കശ്മീര്‍ വിഷയത്തില്‍ എന്റെ നിലപാട് ഒരിക്കലും മാറിയിട്ടില്ല. പാക്കിസ്ഥാനില്‍ ഉള്‍പ്പെടാത്ത ഒരു ഹൈന്ദവ ഭൂമിയാണത്. തന്റെ അവസാന ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരുമായും മത നേതാക്കളുമായും ഇത് ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
പാക്കിസ്ഥാന് കശ്മീര്‍ അവകാശപ്പെടാന്‍ യാതൊരു അവവകാശവുമില്ലെന്നും പാകിസ്ഥാന്‍ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ കശ്മീര്‍ ഇന്ത്യയുടേതാണെന്നും അദ്ദേഹം പറഞ്ഞു. കനത്ത സുരക്ഷയ്ക്കിടയില്‍ സുപ്രധാന തീരുമാനങ്ങള്‍ക്കായി ജമ്മു കശ്മീര്‍ കാത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മുന്‍കാലങ്ങളിലും അദ്ദേഹം പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു, വിദ്വേഷത്തിന്റെയും രക്തത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപിതമായ നിയമവിരുദ്ധ രാജ്യം എന്നാണ് അദ്ദേഹം അന്ന് പാക്കിസ്ഥാനെ വിശേഷിപ്പിച്ചത്. എല്ലാ വിഭാഗം പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പാക്കിസ്ഥാന്‍ ഭരണഘടനയില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു. വര്‍ഷങ്ങളായി തീവ്രവാദികളെ പാര്‍പ്പിക്കുന്ന ഒരു ‘തീവ്രവാദ സങ്കേതമാണ്’പാക്കിസ്ഥാനെന്നും തന്നെപ്പോലുള്ള സമാധാനമാഗ്രഹിക്കുന്ന ഒരു മുസ്ലീം തന്റെ വിശ്വാസത്തിനുള്ളിലെ അഴിമതിക്കെതിരെ ഉയര്‍ന്നുവന്ന് പരിഷ്‌കരണത്തിനായി ആഹ്വാനം ചെയ്യുമ്പോള്‍, അവര്‍ അതിനെ ‘വ്യാജന്‍ ‘എന്ന് വര്‍ഗ്ഗീകരിക്കാന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ:കശ്മീര്‍ പ്രശ്‌നം; നേതാക്കളുടെ അറസ്റ്റില്‍ ആശങ്കയറിയിച്ച് അമേരിക്ക
Post Your Comments