ന്യൂ ഡൽഹി : ജമ്മു കാശ്മീരിന് പ്രത്യേക പദവി മാറ്റുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 370ാം വകുപ്പ് ഒഴിവാക്കുന്ന പ്രമേയം ലോക്സഭ പാസാക്കി. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസായത്. 351പേർ അനുകൂലമായും,72 പേര് എതിര്‍ത്തും വോട്ട് ചെയ്തു. ഒരംഗം വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു.
The Jammu & Kashmir Reorganization Bill, 2019 passed by Lok Sabha pic.twitter.com/GoPJPxIDEw
— ANI (@ANI) August 6, 2019
അതോടൊപ്പം തന്നെ ജമ്മു കാശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്ന പുനഃസംഘടന ബില്ലും പാസ്സായി. അതേസമയം മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ ബില്ലിനെ പിന്തുണച്ചു. രാജ്യത്തിന് അനിവാര്യമായ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു
Jyotiraditya Scindia, Congress: I support the move on #JammuAndKashmir & #Ladakh & its full integration into the Union of India.Would have been better if constitutional process had been followed. No questions could have been raised then. pic.twitter.com/eqntMLniW5
— ANI (@ANI) August 6, 2019
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ കാശ്മീരിനെ വിഭജിക്കാനുള്ള ബില്‍ പാസായിരുന്നു. അനുച്ഛേദം 370 റദ്ദാക്കാനുള്ള പ്രമേയവും ജമ്മു കശ്മീര്‍ സംവരണ ബില്ലും സഭ ശബ്ദവോട്ടോടെ പാസാക്കി.കാശ്മീര്‍ വിഭജന ബില്ലിനെ 125 പേര് അനുകൂലിച്ചു വോട്ടു ചെയ്തു. 61 പേര് എതിര്‍ത്തു. അതേസമയം, പ്രതിപക്ഷത്തിന്റെ കാശ്മീര്‍ എതിര്‍പ്രമേയം ഉപരാഷ്ട്രപതി തള്ളിയിരുന്നു. പ്രതിപക്ഷനീക്കം ചട്ടപ്രകാരമല്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.
Also read : കശ്മീര്‍ ജനതയ്ക്കായി ഏതറ്റം വരെയും പോകുമെന്ന് പാക് സൈനികമേധാവി
Post Your Comments