ദുബായ്: ട്രാഫിക് നിയമങ്ങൾ പാലിച്ച സ്വാദേശിക്ക് കാർ സമ്മാനമായി നൽകി ദുബായ് പോലീസ്. സ്വദേശിയായ സൈഫ് അൽ സ്വീദി എന്നയാൾക്കാണ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ വീട്ടിലെത്തി ദുബായ് പോലീസ് പുതിയ കാർ സമ്മാനമായി നൽകിയത്. റെക്കോർഡുകൾ പരിശോധിച്ചപ്പോൾ സൈഫ് ഒരിക്കൽ പോലും ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പോലീസിന്റെ വൈറ്റ് പോയിന്റ് സിസ്റ്റം എന്ന പദ്ധതി പ്രകാരമാണ് ഇദ്ദേഹത്തിന് കാർ നൽകിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments