ന്യൂഡൽഹി: സൈനിക്കെതിരെയുള്ള ഗംഭീറിന്റെ ആരോപണത്തോട് ബേദിയും ചൗഹാനും രൂക്ഷമായാണ് പ്രതികരിച്ചത്. ഗൗതം ഗംഭിറിനെതിരെ ബിഷൻ സിംഗ് ബേദിയും ചേതൻ ചൗഹാനും രംഗത്തെത്തി.
കഴിവില്ലാത്തതു കൊണ്ടല്ല, നിയമപരമായ ചില കാരണങ്ങൾ കൊണ്ടാണ് സെയ്നിയെ ടീമിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചതെന്നാണ് ഇരുവരുടെയും വിശദീകരണം. ഡൽഹിക്കു പുറത്തുള്ള ഒരു താരം ഡൽഹിക്കുവേണ്ടി കളിക്കുമ്പോൾ ഒരു വർഷത്തെ കൂളിംഗ് പീരിയഡ് വേണമെന്നു നിയമമുണ്ടായിരുന്നു. ഇതു മാത്രമാണ് തങ്ങൾ പറഞ്ഞതെന്നും ഇരുവരും പറഞ്ഞു.
ALSO READ: പ്രോ കബഡി ലീഗ്: തോല്‍വിയുടെ ആഘാതത്തിൽ ജയ്പൂർ
ഹരിയാനക്കാരനായ നവ്ദീപ് സെയ്നിയെ ഡൽഹി രഞ്ജി ടീമിലെടുക്കാൻ ശ്രമിച്ചപ്പോൾ ഇവർ രണ്ടുപേരും എതിർത്തെന്നായിരുന്നു ഗംഭീറിന്റെ ആരോപണം. കഴിഞ്ഞ ദിവസം ഇന്ത്യ വെസ്റ്റ് ഇൻഡീസ് ആദ്യ ട്വന്റി-20യിൽ നവദീപ് സെയ്നി മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ പിന്നാലെ ഗംഭീർ മുൻ താരങ്ങളായ ബേദിക്കും ചൗഹാനുമെതിരേ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. സെയ്നി താങ്കൾ ഇപ്പോൾ രണ്ട് പ്രധാന വിക്കറ്റുകളാണ് എടുത്തിരിക്കുന്നത് അത് മുൻ താരങ്ങളും ഡൽഹി ക്രിക്കറ്റ് ബോർഡ് മുൻ അംഗങ്ങളുമായ ബിഷൻ സിംഗ് ബേദിയുടെയും ചേതൻ ചൗഹാന്റെയും മിഡിൽ സ്റ്റംപ് തെറിപ്പിച്ചു കൊണ്ടാണ്- ഇതായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
Post Your Comments