പുള്‍ട: വളര്‍ത്തുനായക്ക് ചുംബനം നൽകിയ യുവതിക്ക് വൈറസ് ബാധയേൽക്കുകയും, തുടർന്ന് ഇരുകാലുകളും, കൈകളും മുറിച്ചു മാറ്റുകയും ചെയ്‌തു. ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലെ പുള്‍ട കൊനയിലാണ് സംഭവം.
മാരി ട്രെയിനര്‍ എന്ന യുവതിയ്ക്കാണ് വൈറസ് ബാധയേറ്റത്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ ആണ് ഇവർ ചുംബിച്ചത്. കപ്നോസൈറ്റോഫാഗ കാനിമോര്‍സസ് എന്ന അപൂര്‍വ വൈറസാണ് യുവതിയെ ബാധിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലാകുകയും ശരീരം പിങ്ക് നിറമാകുകയുമായിരുന്നു. തുടര്‍ന്ന് ചര്‍മ്മ൦ മരവിച്ച യുവതിയുടെ കൈകാലുകളിലെ രക്തം കട്ടപിടിച്ചു.
ALSO READ: നിപ്പയെന്ന മാരകരോഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും നമ്മള്‍ ചെയ്യേണ്ടതും
എട്ട് ശാസ്ത്രക്രിയകളിലൂടെയാണ് മാരിയുടെ കൈകാലുകള്‍ മുറിച്ചു മാറ്റിയത്. ഉടന്‍ തന്നെ മാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് വൈറസ് ബാധിച്ചതാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താനായത്. അപ്പോഴേക്കും മാരിയുടെ നില ഗുരുതരമായിരുന്നു.
Post Your Comments