തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പും പോലീസും വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന വാഹന പരിശോധനയ്ക്ക് തുടക്കം. റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി വാഹന പരിശോധന നടത്തുന്നത്. ഓരോ തീയതിയിലും ഓരോ തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.
ഇരുചക്രവാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെല്‍മറ്റും കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ടോ എന്നതടക്കം എല്ലാ തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കും പിടി വീഴും. സംസ്ഥാനത്തെ അപകട നിരക്കും അപകടമരണ നിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പരിശോധന. ഏഴാം തീയതി വരെ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവരെ കുടുക്കാനാണ് നീക്കം. എട്ട് മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിത വേഗത, 14 മുതല്‍ 16 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ലെയ്ന്‍ ട്രാഫിക്ക് എന്നിവ പരിശോധിക്കും. 17 മുതല്‍ 19 വരെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പിടിവീഴും.
ALSO READ: ഹെല്‍മറ്റ് ധരിക്കാതെ എത്തിയവരെ പൊലീസ് തടഞ്ഞു, ഫൈന്‍ ഈടാക്കുന്നതിന് പകരം നല്‍കിയത് ലഡു
20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗ്, റെഡ് സിംഗ്‌നല്‍ ജമ്പിങ്ങ്. 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ വാഹനങ്ങളിലെ എക്‌സ്ട്രാ ഫിറ്റിംഗ്, കൂളിംഗ് ഫിലിം എന്നിങ്ങനെ തരംതിരിച്ച് പരിശോധന നടത്തും. അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനം എടുത്തിട്ടുള്ളത്.
Post Your Comments