മലപ്പുറം : വാഹന പരിശോധനയ്ക്കിടെ പിഴയീടാക്കിയ മലപ്പുറം സേറ്റേഷന്‍ വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. വളാഞ്ചേരി സ്വദേശിയായ ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ അര്‍ശാദ് (20), ഫായിസ് (20), നിഷാദ്(27), ജാഫര്‍ (30), മുഹമ്മദ് ഷാഫി (36) എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കൃത്യവിര്‍വഹണം തടസ്സപ്പെടുത്തിയതും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read Also : അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ഉടൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്
തിങ്കളാഴ്ച രാവിലെ 10.30 നാണ് സംഭവം നടന്നത്. കിഴക്കേത്തലയില്‍ വാഹന പരിശോധനയ്ക്കിടെ കരിങ്കല്‍ ലോഡുമായി വരികയായിരുന്ന ലോറി പോലീസ് കൈ കാണിച്ച് നിര്‍ത്തി പരിശോധിച്ചു. ലോറിയില്‍ അമിത ലോഡ് കയറ്റിയതിന് പിഴയടക്കാനും പോലീസ് ആവശ്യപ്പെട്ടു.
പിഴ അടക്കാന്‍ സമ്മതിക്കാതെ ലോറി ഡ്രൈവര്‍ ഫൈസലും സംഘവും വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
Post Your Comments