Latest NewsIndiaNews

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരെ തല്ലിച്ചതച്ച് യുവാക്കൾ

ചെന്നൈ : ദിണ്ടിഗില്‍ വത്തലുഗുണ്ടു പോലീസ്  സ്റ്റേഷനിലാണ് സിനിമാസ്റ്റൈലില്‍ യുവാക്കളുടെ ആക്രമണം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരെ സ്റ്റേഷനിലെത്തി യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ എഎസ്ഐ യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളിൽ നാല് പേരെ ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തു.

Read Also : ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : രാജ്യത്ത് ഡീസൽ വിലയും നൂറ് കടന്നു 

വാഹന പരിശോധനയ്ക്കിടെയാണ് പ്രശ്നം തുടങ്ങിയത്. ദിണ്ടിഗല്‍ സ്വദേശികളായ രാജാ, ര‍ഞ്ജിത്ത് എന്നിവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ പൊലീസ് തടഞ്ഞ് ഇ പാസ് ഉള്‍പ്പടെ രേഖകള്‍ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും പൊലീസിനോട് തട്ടികയറാന്‍ തുടങ്ങി. മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്ത് സ്കൂട്ടര്‍ അടക്കം പൊലീസ് പിടിച്ചെടുത്തു.

തുടർന്ന് യുവാക്കളുടെ സുഹൃത്തുക്കള്‍ സ്റ്റേഷനിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പ്രകോപനപരമായി കേസ് ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പൊലീസ് ആകാശത്തേക്ക് വെടിവയ്ച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button