KeralaLatest News

ഫാനി ചുഴലിക്കാറ്റ്; പിണറായി വിജയന് ഒഡിഷ മുഖ്യ മന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റിൽ ദുരിതമനുഭവിച്ച ഒഡിഷ ജനതയ്ക്കുവേണ്ടി സേവനമനുഷ്ഠിച്ച കേരളത്തിന്റെ പ്രവർത്തനത്തിന് നന്ദി രേഖപ്പെടുത്തി ഒഡിഷ മുഖ്യ മന്ത്രി നവീൻ പട്നായിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ സാങ്കേതിക വിദഗ്ദ്ധരെ അയച്ചതുൾപ്പെടെയുള്ള പ്രവർത്തനങ്ങളെയാണ് നവീൻ പട്നായിക്ക് പ്രകീർത്തിച്ചത്.

കേരളത്തിൽ നിന്നെത്തിയ സംഘത്തിന്റെ പ്രവർത്തനം സ്തുത്യർഹമാണ്‌. തകർന്നു കിടക്കുന്ന വൈദ്യുത ബന്ധം അതിവേഗം പുനഃസ്ഥാപിക്കാൻ കേരളത്തിൽ നിന്നെത്തിയ സംഘത്തിനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button