Latest NewsIndia

ജമ്മുവും കാശ്മീരും ചേർത്ത് ഇനി കേന്ദ്ര ഭരണ പ്രദേശം , സർക്കാർ തീരുമാനത്തിന്റെ കൂടുതൽ വിവരങ്ങൾ

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു ബില്‍ അവതരിപ്പിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമ നിർമ്മാണവും ആയി. കാശ്മീരും ജമ്മുവും ചേർത്തു കൊണ്ട് കേന്ദ്ര ഭരണ പ്രദേശമായി കാശ്മീരിനെ വിഭജിച്ചു. സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു ബില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം നടത്തിയത്. ഇത് കൂടാതെ ലഡാക്കും പ്രത്യേക കേന്ദ്ര ഭരണ പ്രദേശമായി മാറും. എന്നാൽ ഇതിനു പ്രത്യേക നിയമ സഭ ഉണ്ടായിരിക്കില്ല. കാശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു.

don’t miss: കാശ്മീരിന് ഇനി പ്രത്യേക പരിഗണനയില്ല, മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെ കാശ്മീരും: രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു :രാജ്യസഭയിൽ കോലാഹലം

തിരഞ്ഞെടുപ്പ് പത്രികയിലും ബി.ജെ.പി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കാശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button