Latest NewsIndia

കാശ്മീരിന് ഇനി പ്രത്യേക പരിഗണനയില്ല, മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെ കാശ്മീരും: രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു :രാജ്യസഭയിൽ കോലാഹലം

ജ​മ്മു കാ​ഷ്മീ​രി​നെ സം​ബ​ന്ധി​ച്ച്‌ മൂ​ന്ന് സു​പ്ര​ധാ​ന ബി​ല്ലു​ക​ളാ​ണ് അ​മി​ത്ഷാ രാ​ജ്യ​സ​ഭ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.

ന്യൂഡല്‍ഹി: നിരോധനാജ്ഞയെ തുടര്‍ന്ന് കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരവെ രാജ്യസഭയില്‍, കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. അനുച്ഛേദം 360 ആണ് റദ്ദാക്കിയിരിക്കുന്നത്. രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു.രാ​ജ്യ​സ​ഭ​യി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷായാണ് ഇതുസംബന്ധിച്ച്‌ നി​ര്‍​ണാ​യ​ക ബില്‍ അവതരിപ്പിച്ചത്.ജ​മ്മു കാ​ഷ്മീ​രി​നെ സം​ബ​ന്ധി​ച്ച്‌ മൂ​ന്ന് സു​പ്ര​ധാ​ന ബി​ല്ലു​ക​ളാ​ണ് അ​മി​ത്ഷാ രാ​ജ്യ​സ​ഭ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.

ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കു​ക, ഭ​ര​ണ​ഘ​ട​ന​യി​ലെ ആ​ര്‍​ട്ടി​ക്കി​ള്‍ 35എ​യി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക. ജ​മ്മു കാ​ഷ്മീ​രി​നെ പു​ന​സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ബി​ല്ലി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.  പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​മേ​യം പാ​സാ​ക്കുകയും ചെയ്തു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ​യാ​ണ് അ​മി​ത്ഷാ നി​ര്‍​ണാ​യ​ക തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഇതോടെ മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെയാവും കാശ്മീരും.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട പ്രത്യേക വിജ്ഞാപനവും അമിത് ഷാ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. കശ്മീരിനു മാത്രമുള്ള 370ാം വകുപ്പ് അസാധുവാക്കിയെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഇതിനു രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും അമിത് ഷാ. പ്രമേയം അവതരിപ്പിച്ച ഉടന്‍ പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button