കൊച്ചി: പാർലമെന്റിലെ തങ്ങളുടെ മൃഗീയ ഭൂരിപക്ഷം പ്രയോജനപ്പെടുത്തി ആവശ്യത്തിനു ചർച്ചകൾ പോലും നടത്താതെ നിയമനിർമാണങ്ങൾ നടത്തികൊണ്ടിരിക്കുന്ന ബി.ജെപി. സർക്കാർ, ഇതൊരു വലിയ നേട്ടമായി കാണുന്നത് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാണ് എന്ന് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ്.
ഇതിനോടകം മുപ്പത് ബില്ലുകൾ ലോകസഭയിലും ഇരുപത്തിഅഞ്ച് ബില്ലുകൾ രാജ്യസഭയിലും പാസ്സാക്കികഴിഞ്ഞു. ഇനിയും നാലു ബില്ലുകൾ കൂടി പാസ്സാക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്രസർക്കാർ. പാസ്സാക്കി കഴിഞ്ഞ ബില്ലുകളിൽ “മുസ്ലിം വിവാഹ സംരക്ഷണ ബിൽ 2019 “(Protection of Right to marriage bill 2018), ജമ്മു ആന്റ് കാശ്മീർ റിസർവേഷൻ അമന്റ്മെന്റ് ബിൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ബിൽ, അൺലോഫുൾ ആക്ഷൻ പ്രിവൻഷൻ ബിൽ, വിവരവകാശ നിയമ ബിൽ എന്നിവ സംബന്ധിച്ച് പാർലമെന്റംഗങ്ങൾക്ക് ആഴത്തിലും വിശദമായും പഠിക്കാൻ അവസരം നല്കാതെ പാസ്സാക്കുകയാണുണ്ടായത്.
വിധ്വംസക പ്രവർത്തനങ്ങൾ നിരോധിക്കുന്നതിനു വേണ്ടി എന്ന നിലയിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർ സർക്കാരിന്റെ രാഷ്ട്രിയ വൈരാഗ്യത്തിനു വിധേയരായി ഭീകരപ്രവർത്തകരായി ചിത്രികരിക്കപ്പെടുവാനുള്ള സാധ്യത കൂടുതൽ ശക്തമായിരിക്കുകയാണ്.
സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന വിവരവകാശ നിയമ സംവിധാനത്തിൽ സർക്കാർ കൈകടത്തിയതോടെ അതിന്റെ വിശ്വാസ്യതയും നഷ്ടപ്പെട്ടു. ജമ്മുകാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൃത്യമായ ഏകോപനത്തിലൂടെ പാകിസ്ഥാന്റെ ഭീകര പ്രവർത്തന ശ്രംഖലയെ തകർക്കുകയാണ് വേണ്ടിയിരുന്നത്.
ധൃതിപിടിച്ചും ഏകപക്ഷീയമായും പാസ്സാക്കിയിട്ടുള്ള നിയമനിർമ്മാണങ്ങൾ ഭയപ്പെടുത്തി കൂടെ നിർത്താനുള്ള വികലമായ നടപടിയുടെ ഭാഗമാണെന്ന പരാതി രാജ്യത്തെ ന്യൂന പക്ഷങ്ങളുടെ പ്രത്യകിച്ച് മുസ്ലിം – ക്രിസ്തിയ വിഭാഗങ്ങളിൽ നിന്നു ഉയർന്നു കഴിഞ്ഞു. ഇത് ഇന്ത്യയുടെ മതേതരത്വത്തെയും വികസ്വരതയെയും പ്രതികൂലമായി ബാധിക്കുമെന്നു പ്രൊഫ. കെ.വി.തോമസ് പറഞ്ഞു.
അതേസമയം, ജമ്മുകശ്മീരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് നിര്‍ദ്ദേശിച്ച് ബ്രിട്ടണും ജര്‍മ്മനിയും രംഗത്തെത്തി. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജമ്മുവിലേക്കുള്ള യാത്ര പൗരന്‍മാര്‍ ഒഴിവാക്കണമെന്നാണ് ഇരു രാജ്യങ്ങളും പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശം. കശ്മീര്‍ സന്ദര്‍ശിക്കാനായി എത്തിയിട്ടുള്ളവര്‍ എത്രയും വേഗം യാത്ര വെട്ടിച്ചുരുക്കണമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഒറ്റയ്ക്കോ, അംഗീകാരമില്ലാത്ത ഗൈഡുകള്‍ക്കൊപ്പമോ യാത്ര ചെയ്യരുതെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ടെന്റടിച്ച് താമസിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ, മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിനെ കണ്ടു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നാണ് ഇതിന് ശേഷം ഗവര്‍ണര്‍ പ്രതികരിച്ചത്. ആര്‍ട്ടിക്കിള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഒരറിവും ലഭിച്ചിട്ടില്ല. കശ്മീരിൽ കൂടുതൽ സേനയെ വിന്യസിച്ചതു സുരക്ഷാ കാരണങ്ങൾ കൊണ്ടു മാത്രമാണ്. അതിനാൽ ഇവ രണ്ടും കൂട്ടിച്ചേർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും മാലിക് വ്യക്തമാക്കി.
എങ്കിലും അഭ്യൂഹങ്ങള്‍ക്ക് അവസാനമായിട്ടില്ല. ജമ്മു കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കാൻ പോകുന്ന അസാധാരണ അത്ഭുത നടപടികൾക്കായി എന്തായിരിക്കും എന്നാണ് ലോകം നെഞ്ചിടിപ്പോടെ നോക്കുന്നത്.
Post Your Comments