Latest NewsIndia

ബി.ജെ.പി.യുടെ ഭിന്നിപ്പിക്കൽ തന്ത്രം രാജ്യത്തിന് അപകടകരം- മുത്തലാഖ് ബില്ലില്‍ പ്രൊഫ.കെ.വി.തോമസ്

കൊച്ചി: മുത്തലാഖ് ബിൽ ആഴത്തിൽ ചർച്ച ചെയ്യാതെയും എല്ലാ വിഭാഗം ജനവിഭാഗങ്ങളേയും പ്രത്യേകിച്ച് മുസ്ളീം സമുദായങ്ങളെ പൂർണ്ണ വിശ്വാസത്തിലെടുക്കാതെയും ലോകസഭയിലും അതിനുശേഷം രാജ്യസഭയിലും പാസ്സാക്കിയെടുത്ത ബി.ജെ.പി.യുടെ ഭിന്നിപ്പിക്കൽ തന്ത്രം രാജ്യത്തിന് അപകടകരമാണെന്ന് മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് അഭിപ്രായപ്പെട്ടു.

പാർലമെന്‍റ് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കേണ്ട നിയമനിർമ്മാണിത്. ഈ നിയമത്തിൽ ഒരു ക്രിമിനൽ കുറ്റമെന്ന നിലയിൽ പരാതി കൊടുക്കാനുള്ള അവകാശം ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കും ഉണ്ട്. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവും പിഴയും അതോടൊപ്പം കോടതി നിശ്ചയിക്കുന്ന ജീവനാംശവും നൽകണം. ഈ നിയമം ഇൻഡ്യയിലെ മുസ്ളീം സമുദായത്തിന്‍റെ കെട്ടുറപ്പിനേയും കുടുംബ ജീവിതത്തേയും ബാധിക്കുന്ന കാര്യമാണെന്ന് കേന്ദ്ര സർക്കാർ വിസ്മരിച്ചിരിക്കുന്നു.

ജയിലിൽ കിടക്കുന്ന ഭർത്താവിന് എങ്ങിനെയാണ് ഭാര്യയ്ക്കും മക്കൾക്കും ജീവനാംശം കൊടുക്കാൻ കഴിയുകയെന്ന് ഈ നിയമ നിർമ്മാണത്തിൽ ഗൌരവമായി പരിശോധിച്ചിട്ടില്ല. മുത്തലാഖിനേക്കാൾ പ്രാധാന്യമുള്ള ധാരാളം സാമൂഹ്യ പ്രശ്നങ്ങൾ ഉള്ളപ്പോൾ, ഭാരതത്തിൽ ഒരു വിഭാഗത്തിന്‍റെ ആചാര വിശ്വാസങ്ങളെ ആഴത്തിൽ ബാധിക്കുന്ന പ്രശ്നം രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ കൈകാര്യം ചെയ്തത് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മതേതര സ്വഭാവത്തെ ബാധിക്കുമെന്ന കാര്യം സർക്കാർ വിസ്മരിച്ചുവെന്ന് കെ.വി.തോമസ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button