Latest NewsKerala

പ്രമുഖ മുസ്ലീം നേതാക്കൾ ബി.ജെ.പിയിൽ ചേരും ; മതന്യൂനപക്ഷങ്ങളെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേത് : എ.പി അബ്ദുള്ളക്കുട്ടി

തൃശൂർ : കുറച്ച് ദിവസങ്ങൾക്കുള്ളിൽ പ്രമുഖ മുസ്ലീം നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നു എ.പി അബ്ദുള്ളക്കുട്ടി. ബി.ജെ.പി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും മുസ്ലീങ്ങളും തമ്മിലുള്ള അകൽച്ച രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുന്നു. മതന്യൂനപക്ഷങ്ങളെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേത്. നരേന്ദ്രമോദിയുടെ രാഷ്ട്രീയം വികസനത്തിന്റെ രാഷ്ട്രീയമാണ്. മോദിയുടെ രണ്ടാം വിജയത്തിന്റെ രഹസ്യം നിശബ്ദമായ ക്ഷേമ പദ്ധതികളാണ്. മോദി ഭരണത്തിൽ വർഗീയ കലാപങ്ങൾ ഇല്ലാതായി എന്നും കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണ്. അവർ കേരളത്തിന്റെ വികസനത്തെ മുരടിപ്പിക്കുകയാണെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button