Latest NewsKerala

ബി.ജെ.പി. അംഗത്വം ഉള്ളവരും അംഗത്വം സ്വീകരിക്കാൻ ഉള്ളവരും എന്ന നിലയിലേക്ക് കേരളരാഷ്ട്രീയം മാറുന്നു – കൊട്ടാരം ഉണ്ണികൃഷ്ണൻ

ആലപ്പുഴ•ബി.ജെ.പി. അംഗത്വം ഉള്ളവരും അംഗത്വം സ്വീകരിക്കാൻ ഉള്ളവരും എന്ന നിലയിലേക്ക് കേരളരാഷ്ട്രീയം മാറുകയാണെന്ന് ബി.ജെ.പി. ജില്ലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ പറഞ്ഞു.

ദേശീയതലത്തിൽ എന്നപോലെ കേരളത്തിലും നടന്നുകൊണ്ടിരിക്കുന്ന അംഗത്വ വിതരണത്തിൽ നാനാതുറകളിൽ ഉള്ളവർ ബി.ജെ.പി. യിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നിരവധി വനിതകളും ന്യൂനപക്ഷ – പിന്നോക്ക വിഭാഗത്തിൽ പെട്ടവരും, വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരും ബി.ജെ.പി. അംഗത്വം സ്വീകരിച്ചു കഴിഞ്ഞു.

ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യ പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് അറബിക്കടലിലേക്ക് ലയിക്കാൻ പാകത്തിൽ ആലപ്പുഴയിലെ ഒരു മൂലയിലേക്ക് ചുരുങ്ങി കഴിഞ്ഞു. നാഥനില്ലാക്കളരിയായ കോൺഗ്രസ്സ് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്. കേരള രാഷ്ട്രീയം ഇന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ബി.ജെ.പി.യിലാണ്. അടുത്ത തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പോടെ എല്ലാ ബൂത്തുകളിലും സർവ്വ സ്പർശിയും സർവ്വ വ്യാപിയുമായ പാർട്ടിയായി ബി.ജെ.പി. മാറും, അതിന് ആലപ്പുഴയിലും അംഗത്വവിതരണം ഊർജ്ജിതപ്പെടുത്തണം അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് മോർച്ചകളുടെ സംയുക്തയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

ബി.ജെ.പി. ജില്ലാ സെക്രട്ടറി ഗീത രാംദാസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, മറ്റു മണ്ഡലം ഭാരവാഹികളായ ഉഷാ സാബു, രേണുക, ബിന്ദു വിലാസൻ, ,സജി.പി.ദാസ്, എൻ.ഡി.കൈലാസ്, ബാലചന്ദ്ര പണിക്കർ,മോർച്ച ഭാരവാഹികളായ വിശ്വവിജയപാൽ, വരുൺ, പദ്മകുമാർ, പ്രതിഭ, ജയലത, അനീഷ് എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button