ന്യൂഡൽഹി: നമ്മുടെ നക്ഷത്രസമൂഹമായ ക്ഷീരപഥത്തിന്റെ ആകൃതി പരന്നതാണെന്ന സങ്കല്പം മാറ്റി മറിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം. ക്ഷീരപഥം വളഞ്ഞുപിരിഞ്ഞതും തമ്മില്‍ പിണഞ്ഞുമാണെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ.
ശാസ്ത്രലോകത്തിന്റെ മുന്‍ധാരണകളെ തെറ്റിച്ചുകൊണ്ട് വാര്‍സ്വാ സര്‍വകലാശാലയിലെ ഗവേഷകർ ക്ഷീരപഥത്തിന്റെ 3ഡി മാപ്പ് പുറത്തുവിട്ടു.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് മറ്റു നക്ഷത്രസമൂഹങ്ങളുമായി ഉണ്ടായ ഉരസലുകളുടെ ഫലമായാണ് ക്ഷീരപഥം വളഞ്ഞുപുളഞ്ഞതായതെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് സൂര്യനുള്‍പ്പെടെ പതിനായിരം കോടി നക്ഷത്രങ്ങളുള്‍പ്പെടുന്ന നക്ഷത്രസമൂഹത്തിന്റെ കിടപ്പ് അതിന്റെ കേന്ദ്രത്തില്‍നിന്നു മാറി,വളഞ്ഞും പിണഞ്ഞുമൊക്കെയാണ്. ഇതിനായി ‘സെഫൈഡുകള്‍’ എന്നറിയപ്പെടുന്ന തിളക്കമുള്ള നക്ഷത്രങ്ങളുടെ അകലമാണ് ഗവേഷകര്‍ കണക്കാക്കിയത്. ‘നേച്ചര്‍ ആസ്‌ട്രോണമി’ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
Post Your Comments