പുതിയ ഭവന നിയമങ്ങളുമായി ഷാര്‍ജ ഭരണാധികാരി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഷാര്‍ജയില്‍ പുതിയ ഭവന നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഷാര്‍ജയിലെ കല്‍ബയിലെ അവിവാഹിതരുടെയും കുടുംബങ്ങളുടെയും സ്വകാര്യത നിലനിര്‍ത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് ഭരണാധികാരി നല്‍കിയത്.
അവിവാഹിതരും കുടുംബങ്ങളും അവരുടെ നിലവിലെ താമസസ്ഥലത്ത് നിന്ന് മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. സ്വാഭാവിക വെളിച്ചത്തെയും വായുവിനെയും തടയാത്ത വിധത്തില്‍ അവിവാഹിതര്‍ താമസിക്കുന്ന സ്ഥലത്തെ ജനലുകളും ബാല്‍ക്കണികളും മറയ്ക്കാനും നിര്‍ദ്ദേശം നല്‍കി. ടു വേ മിറര്‍ ഫിലിമുകള്‍ അല്ലെങ്കില്‍ ടു വേ മിററുകള്‍ ഉപയോഗിച്ചോ ഇതു ചെയ്യാനാണ് നിര്‍ദ്ദേശം.
അതേസമയം ശരിയായ വെന്റിലേഷന്‍ ഉറപ്പുവരുത്താന്‍ ഭരണാധികാരി നിര്‍ദ്ദേശിച്ചു. കുടുംബങ്ങള്‍ക്കും അവിവാഹിതര്‍ക്കും സുരക്ഷയും സ്വകാര്യതയും നിലനിര്‍ത്താനാവശ്യമുള്ള എല്ലാ ചെലവുകളും ബന്ധപ്പെട്ട അധികാരികള്‍ വഹിക്കാനും ഭരണാധികാരി പറഞ്ഞു.
Post Your Comments