
തിരുവനന്തപുരം: ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കാനൊരുങ്ങി കേരളം. കൊവിഡ് കാലം ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
Read Also : തപാല്‍ വകുപ്പില്‍ ഇന്‍ഷ്വറന്‍സ് ഏജന്റ് നിയമനം
നാഗേശ്വര റാവു, ബി.ആര്‍ ഗവായി, ബി.വി നഗര്‍ത്തന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാനത്തെ ലൈംഗിക തൊഴിലാളികളുടെ പേര് മുന്‍ഗണന റേഷന്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ ഏത് റേഷന്‍ കടകളില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാമെന്നും കേരളം അറിയിച്ചു. 2011 ല്‍ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Post Your Comments