Latest NewsNewsInternational

അംഗപരിമിതരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ താൽപ്പര്യം: ലൈംഗിക തൊഴിലാളിയാകാൻ വേണ്ടി ജോലി ഉപേക്ഷിച്ച് നഴ്സ്

ലൈംഗിക തൊഴിലാളിയാകാൻ ജോലി ഉപേക്ഷിച്ച് നഴ്സ്, വികലാംഗരെ സഹായിക്കുക ലക്ഷ്യമെന്ന് യുവതി

ലൈംഗിക തൊഴിലാളിയാകുന്നതിനു വേണ്ടി ജോലി ഉപേക്ഷിച്ച് നഴ്സ്. എട്ടു വർഷം മുമ്പുവരെ നഗരത്തിലെ ജില്ലാ ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കുകയായിരുന്ന കാരിൻ എന്ന സ്ത്രീയാണ് നഴ്സ് ജോലി ഉപേക്ഷിച്ച് സെക്സ് വർക്കർ ആകാൻ തീരുമാനിച്ചത്. ആംസ്റ്റർഡാമിലെ പേരുകേട്ട സെക്സ് വർക്കർ ആണ് കാരിൻ ഇപ്പോൾ. ഒരു എസ്‌കോർട്ട് ഏജൻസിയുടെ ഭാഗമായിട്ടാണ് യുവതി ഇപ്പോൾ തൊഴിൽ ചെയ്യുന്നത്.

ഒരു പ്രത്യേക വിഭാഗത്തിലുള്ള കസ്റ്റമർമാരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള എസ്‌കോർട്ട് ഏജൻസിയിൽ ആണ് ഇവർ തൊഴിൽ ചെയ്യുന്നത്. ശാരീരികമായ അവശതകൾ അനുഭവിക്കുന്നവർക്കും, അംഗപരിമിതരായവർക്കും വേണ്ടി മാത്രമാണ് ഈ ഏജൻസിയുടെ പ്രവർത്തനം. ഇത്തരം ശാരീരിക പരിമിതികൾ ഉള്ള ആളുകളുമായി ബന്ധപ്പെടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ തൊഴിൽ സ്വീകരിച്ചതെന്ന് ഇവർ ഇൻസൈഡർ മാസികയോട് പറഞ്ഞു.

Also Read:ഭാര്യയുടെ ചികിത്സാ സഹായമായി പിരിച്ചെടുത്ത പണംകൊണ്ട് ഭർത്താവിന്റെ ധൂർത്ത്: പരാതിയുമായി ക്യാൻസർ രോ​ഗിയായ യുവതി

രോഗികളെ അവരുടെ വീടുകളിലും നഴ്സിംഗ് ഹോമുകളിലും നേരിട്ടെത്തി ചികിത്സിക്കുക എന്നതായിരുന്നു ഒരു ജില്ലാ നഴ്‌സ് എന്ന നിലയിൽ കാരിന്റെ മുൻ ജോലി. അക്കൂട്ടത്തിൽ മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള രോഗികളുണ്ടെന്ന് യുവതി പറയുന്നു. മറ്റുള്ള ആൾക്കാരെ പോലെ തന്നെ അവർക്ക് ലൈംഗികമായ കാര്യങ്ങളിൽ താൽപ്പര്യം ഉണ്ടെന്ന് ഇവർക്ക് മനസിലായി. നഴ്സ് എന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ അക്കാര്യത്തിൽ അവരെ സഹായിക്കാൻ ശ്രമിച്ചാൽ ജോലി നഷ്ടപ്പെടുത്തേണ്ടി വരും എന്ന ബോധ്യമാണ് തന്നെ ജോലി രാജിവെച്ച് മുഴുവൻ സമയവും ആ സേവനത്തിനു മാത്രമായി നീക്കിവെക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും കാരിൻ പറഞ്ഞു.

താൻ ഭാഗമായിട്ടുള്ള ഏജൻസി ഒരു ക്ലയന്റിന് സർവീസ് നൽകും മുമ്പ് അയാളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കാറുണ്ട് എന്നും, സെക്‌സിനിടെ അയാൾക്ക് വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകാൻ കൂടി തങ്ങൾക്ക് പരിശീലനം നല്കപ്പെടുന്നുണ്ട് എന്നും അവർ പറയുന്നു. നഴ്‌സ് എന്ന ജോലി പോലെ തന്നെയാണ് സെക്സ് വർക്ക് എന്നാണു ഇവർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button