കോട്ടയം: കോട്ടയത്ത് കോടിമത മാര്‍ക്കറ്റിനു സമീപത്തെ വീട്ടില്‍ ആക്രമണം ഉണ്ടായ സംഭവം അന്വേഷിച്ച പോലീസ് എത്തിയത് പെൺവാണിഭ സംഘത്തിലാണ്. സംഭവത്തിൽ യുവതിയടക്കം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുന്നം, കോയിപ്പളളി ഭാഗത്ത് പുതുപ്പറമ്പില്‍ അജ്മല്‍, മല്ലപ്പള്ളി, വായ്പൂര്, കുഴിക്കാട്ട് വീട്ടില്‍ സുലേഖ (ശ്രുതി) എന്നിവരാണ് അറസ്റ്റിലായത്.
കോടിമത കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘവും കളത്തിപ്പടി ആനത്താനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘവും തമ്മില്‍ ഉണ്ടായ തർക്കം ആക്രമത്തിൽ കലാശിച്ചിരുന്നു. ഇതന്വേഷിക്കാനെത്തിയ പോലീസ് എത്തിയത് പെൺവാണിഭ സംഘത്തിലാണ്. കോടിമതയിലും ആനത്താനത്തും വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പെൺവാണിഭ സംഘത്തെയാണ് പിടികൂടിയത്.
കോവിഡ് കാലമായതോടെ ഇവരും ബിസിനസ് ഓൺലൈൻ ആക്കി. രാവിലെ സോഷ്യല്‍ മീഡിയകളില്‍ ഇവര്‍ നഗ്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കും. ആവശ്യക്കാർ അറിയിക്കുന്നതനുസരിച്ച് റേറ്റും സമയവും വെളിപ്പെടുത്തും. ഇതോടെ, ഉപഭോക്താവ് ഇവർക്ക് ഓണലൈൻ വഴി ചെറിയ തുക നൽകും. ബാക്കി തുക ഇടപാട് അവസാനിച്ച ശേഷം നൽകും. കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുമുള്ളവരാണ് യുവതികള്‍.
രണ്ടു സംഘങ്ങളും തമ്മിലുള്ള പകയാണ് പ്രശ്‌നത്തിന് കാരണം. ബിസിനസിനെ ചൊല്ലി പ്രശ്നങ്ങൾ കുടുംബത്തിലേക്ക് ബാധിച്ചതോടെയാണ് ഇവർക്കിടയിൽ പ്രശനമുണ്ടായത്. പരസ്പരം പാര പണിതതോടെ രണ്ടു ടീമുകളും തമ്മിലുള്ള ശത്രുത പരസ്യമായി. രണ്ടു സംഘവും കഴിഞ്ഞ ദിവസം ഏറ്റുമുട്ടി. പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. പരുക്കേറ്റവര്‍ പോലീസുമായി സഹകരിക്കാനും തയ്യാറായില്ല. അന്വേഷണം ശക്തമാക്കി പോലീസ്.
Post Your Comments