കാബൂള്‍: ലൈംഗിക തൊഴിലാളികൾക്ക് വധശിക്ഷ നല്‍കാനൊരുങ്ങി താലിബാൻ ഭീകരർ. ഇതിനായി പോണ് സൈറ്റുകൾ ഉൾപ്പെടെ തെരച്ചില്‍ നടത്തുകയാണ് താലിബാന്. ലൈംഗിക തൊഴിലാളികളെ പൊതു സ്ഥലങ്ങളിൽവച്ച് കല്ലെറിഞ്ഞ് കൊല്ലാനാണ് താലിബാന് നീക്കമെന്നും പോണ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന് ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ പരിശോധിച്ച് താലിബാന് ഡെത്ത് സ്ക്വാഡ് പട്ടികകൾ തയ്യാറാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലൈംഗിക തൊഴിലാളികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം താലിബാന് ഭീകരർ കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയൊ കൊല്ലുമെന്ന് ‘ദി സണ്‍’ റിപ്പോർട്ട് ചെയ്യുന്നു. പോണ് സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രെയിസ് ചെയ്ത് ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന് വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്.
താലിബാന് അധികാരം പിടിച്ചതിന് പിന്നാലെ, സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതും നിരോധിച്ചിരുന്നു. പെൺകുട്ടികളെ ലൈംഗിക അടിമകളാക്കിയും സ്ത്രീകൾ ജോലി ചെയ്യുന്നത് നിരോധിച്ചും സ്ത്രീകള്‍ക്ക് എതിരെ കടുത്ത നിയന്ത്രണങ്ങളാണ് ഭീകരർ നടപ്പാക്കിയത്. ഭീകരരിൽ നിന്നും രക്ഷനേടുന്നതിനായി സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രശസ്തർ ഉൾപ്പെടെ നിരവധി സ്ത്രീകള്‍ ഇതിനോടകം രാജ്യം വിട്ടു.
Post Your Comments