വെള്ളറട∙ രാഖി വധക്കേസിൽ പ്രതികളെ അമ്പൂരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം കാറിൻെറ സീറ്റിനോട് ചേർത്ത് കെട്ടിവയ്ക്കാനുപയോഗിച്ച കയറും, രാഖിധരിച്ചിരുന്ന ചെരുപ്പും കുഴിയെടുക്കാനുപയോഗിച്ച സാധനങ്ങളും …
കണ്ടെടുത്തു.. നാട്ടുകാരിൽ ഒരു വിഭാഗത്തിൻെറ പ്രതിഷേധം കാരണം കഴിഞ്ഞ ദിവസം മാറ്റിവച്ച തെളിവെടുപ്പ് പൊലീസ് ഇന്നലെ പൂർത്തിയാക്കി.
അഖിൽ, രാഹുൽ, ആദർശ് എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. 6 ദിവസത്തേയ്ക്കാണ് പൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. മൃതദേഹം കാറിൽനിന്നു ഇറക്കിവച്ച സ്ഥലവും കൊണ്ടുപോയ വഴിയും കുഴിച്ചിട്ട സ്ഥലവും അഖിൽ പൊലീസിന് കാട്ടികൊടുത്തു. ചെരിപ്പ് വലിച്ചെറിഞ്ഞ സമീപ റബർതോട്ടത്തിലെ ഭാഗം രാഹുലാണ് ചൂണ്ടിക്കാണിച്ചത്. തിരച്ചിലിൽ ഒരു ചെരുപ്പുമാത്രമെ കിട്ടിയുള്ളൂ.
ഇത് ആദർശിനെയും കാണിച്ച് ഉറപ്പുവരുത്തി. കയർ, കുഴിയെടുക്കാനുപയോഗിച്ച പിക്കാസ്, പാര, മൺവെട്ടി, സംഭവസമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ,പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
Post Your Comments