തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം. മുഖ്യ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
കൊലപാതക ശേഷം മൃതദേഹം കുഴിച്ചുമൂടിയ വീടിനും പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പിനെത്തിച്ചത്. എന്നാല്‍ അഖിലിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്കക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്.
അഖിലിനെ കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ കൂവി വിളിച്ച് ബഹളം വച്ചു. അഖിലിന് നേരെ നാട്ടുകാരില്‍ ചിലര്‍ കല്ലെറിയുകയും ചെയ്തു. പോലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോള്‍ നാട്ടുകാരെ പോലീസ് ലാത്തിവീശി ഓടിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി.
Post Your Comments