വെള്ളറട: അമ്പൂരിയില്‍ രാഖിയുടെ മൃതദേഹം മറവുചെയ്യുന്നതിനുള്ള കുഴി എടുക്കുന്നത് കണ്ടിരുന്നതായി നാട്ടുകാരന്‍ മൊഴി നല്‍കി. 3പ്രതികളും ചേര്‍ന്നാണ് കുഴിയെടുത്തതെന്നും പിതാവ് രാജപ്പന്‍നായര്‍ സമീപത്തുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷിയായ സജി പറഞ്ഞിട്ടുണ്ട്. കൊല നടക്കുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പാണ് കുഴിയെടുത്തതെന്നും ആഴമേറിയ കുഴി എന്തിനെന്ന് ചോദിച്ചപ്പോള്‍ പ്രത്യേകതരം വൃക്ഷം നടാനെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാള്‍ പറഞ്ഞു.
രാഖിയെ കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയുമാണു കൊന്നതെന്ന് ഒന്നാം പ്രതിയും സൈനികനുമായ അഖില്‍ പറഞ്ഞു. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തില്‍ നിന്നു പിന്മാറില്ലെന്നു രാഖി മോള്‍ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൂവാര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
രണ്ടാംപ്രതി രാഹുലുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഇയാളുമായി ഫോറന്‍സിക് വിദഗ്ധരും പൊലീസും ഇന്നലെ തൃപ്പരപ്പിലെത്തി കൊല നടത്താനുപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. അഖിലിന്റെ സഹപ്രവര്‍ത്തകനായ സൈനികന്റേതാണ് ഈ കാര്‍.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോകാനും, അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും വേണ്ടിയാണ് സുഹൃത്തിനോട് കാര്‍ ആവശ്യപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് ഫോണിലൂടെ നിര്‍ദേശിച്ചതനുസരിച്ച് മാതാവ് കാറിന്റെ താക്കോല്‍ അഖിലും സഹോദരന്‍ രാഹുലും എത്തിയപ്പോള്‍ നല്‍കി. രാഖിയുടെ കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയതാണെന്നു സ്ഥാപിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
Post Your Comments