Latest NewsIndia

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ : പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി.

ന്യൂ ഡൽഹി : പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. കുട്ടികളെ ക്രൂര പീഡനത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. കഴിഞ്ഞ ജനുവരി 8ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ പാസാക്കിയത്. നേരത്തെരാജ്യസഭയില്‍ പാസ്സായ ബിൽ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമായി മാറും.

പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയുള്ളതാണ് ശിക്ഷാ വ്യവസ്ഥകൾ. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയും ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതൽ വധശിക്ഷ വരെയും, കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു. അതോടൊപ്പം തന്നെ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂര പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button