ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഇനി ടോൾ പിരിവ് ‘ഫാസ്ടാഗ്’ വഴി. ഡിസംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്റ്റിക്കറാണ് ഫാസ്ടാഗ്. ആര്‍.എഫ്.ഐ.ഡി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ കാര്‍ഡ് വാഹനത്തിന്റെ മുന്‍പില്‍ ഒട്ടിക്കണം. ബാങ്കുകളുടെ അക്കൗണ്ടുമായാണ് ഫാസ്ടാഗ് ബന്ധിപ്പിക്കും. ഇത് ആവശ്യത്തിന് റിച്ചാര്‍ജ്ജ് ചെയ്യാനും കഴിയും. ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ ഓട്ടോമാറ്റിക്കായി കാര്‍ഡില്‍ നിന്ന് പണം കുറയും.
ഡിസംബര്‍ ഒന്നിനു മുന്‍പ് വാഹനങ്ങളില്‍ ‘ഫാസ്ടാഗ്’ പതിപ്പിക്കണം. ഇല്ലെങ്കില്‍ ഉയര്‍ന്ന നിരക്കിലുള്ള പിഴ ഈടാക്കിയശേഷമേ ഇത്തരം വാഹനങ്ങളെ ഡിസംബര്‍ ഒന്നിനു ശേഷം ടോള്‍പ്ലാസ കടത്തിവിടുകയുള്ളുവെന്നാണ് അറിയിച്ചിരിക്കുന്നത്. 2017 ഡിസംബര്‍ മുതല്‍ പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.
Post Your Comments