ജേക്കബ് തോമസ് ഐപിഎസിനെ സര്‍വ്വിസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരു ആര്‍എസ്എസുകാരനായി അറിയപ്പെടുന്ന ആളെ എങ്ങനെ സര്‍വ്വിസില്‍ തിരിച്ചെടുക്കുമെന്ന് കോടിയേരി ചോദിച്ചു. അന്യായമായി സസ്പെന്റ് ചെയ്ത ജേക്കബ് തോമസിനെ ഉടന്‍ സര്‍വ്വിസില്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണല്‍ ഉത്തരവിട്ടിരുന്നു.
ആര്‍എസ്എസ് ലോകത്തെ ഏറ്റവും വലിയ എന്‍ജിഒ ആണെന്ന് ഒരഭിമുഖത്തിനിടെ ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു. ആര്‍എസ്എസ് പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് പരാമര്‍ശിച്ചാണ് കോടിയേരിയുടെ പ്രസ്താവന.
തന്നെ സര്‍വ്വിസില്‍ തിരിച്ചെടുക്കുന്നതില്‍ കേന്ദ്രം അനുകൂലമായി തീരുമാനമെടുക്കുമെന്നാണ് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘കേരളം ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയില്‍ ശക്തനായ ഒരു ഭരണകര്‍ത്താവുണ്ട്. അപ്പോള്‍ തീരുമാനമുണ്ടാകും’ എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.
Post Your Comments