ജയ്പൂര്‍ : പശുക്കൊള്ളക്കാര്‍ നാട്ടുകാര്‍ക്ക് നേരേ വെടിവെച്ച സംഭവത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. അല്‍വാറീലെ പഹാരി ഗ്രാമത്തിലാണ് സംഭവം. പശുക്കളെ മോഷ്ടിക്കുന്നത് തടയാന്‍ ചെന്ന ഗ്രാമീണര്‍ക്ക് നേരേയാണ് കൊള്ളക്കാര്‍ വെടിയുതിര്‍ത്തത്. അതേസമയം കൂടുതല്‍ ഗ്രാമീണര്‍ സംഘടിച്ചെത്തി മോഷ്ടാക്കളെ പിടികൂടി. സംഘര്‍ഷത്തില്‍ മോഷ്ടാക്കളിലൊരാള്‍ക്ക് മര്‍ദ്ദനമേറ്റു. പരിക്കേറ്റ സലിം എന്നയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പതിനഞ്ചോളം പശുക്കളെ മോഷ്ടിച്ചു കൊണ്ടു പോകുന്നത് കണ്ട ഗ്രാമീണര്‍ കൊള്ളക്കാരെ തടഞ്ഞു നിര്‍ത്തിയതോടെയാണ് വെടിയുതിര്‍ത്തത്. രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പശുക്കൊള്ളക്കാരില്‍ നിന്നും മുന്നൂറോളം പശുക്കളെ ബിഎസ്‌എഫ് ഈയിടെ രക്ഷപ്പെടുത്തിയിരുന്നു. പശുക്കളുടെ കഴുത്തില്‍ ബോംബ് കെട്ടിവെച്ച് നദിയിലൂടെ ഒഴുക്കിയാണ് കടത്താന്‍ നോക്കിയത്.
പശുക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ബിഎസ്‌എഫ് ജവാന്മാരെ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ബോംബുകള്‍ കെട്ടിവെക്കുന്നതെന്ന് ബിഎസ്‌എഫ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ രണ്ടായിരത്തോളം പശുക്കളേ രക്ഷപ്പെടുത്തിയതായും പത്രക്കുറിപ്പില്‍ പറയുന്നു.
പശു മോഷണത്തിനായി ഉത്തരേന്ത്യയില്‍ പലയിടത്തും ആയുധധാരികളായ ക്രിമിനല്‍ സംഘങ്ങള്‍ വ്യാപകമാണ് . പശുക്കളെ മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന ഗ്രാമീണരെ ഇവര്‍ ആക്രമിക്കുന്നതും പതിവാണ്.
Post Your Comments