Latest NewsUSA

നാലു ബാങ്കുകള്‍ കൊള്ളയടിച്ച ‘പിങ്ക് ലേഡി ബാന്‍ഡിറ്റ്’ പിടിയില്‍

ബാങ്കുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നു ഇവര്‍ പോലീസിന് വലിയ തലവേദനയായിരുന്നു

ഈസ്റ്റ് കോസ്റ്റ് (അമേരിക്ക): കുപ്രസിദ്ധ ബാങ്ക് കൊള്ളക്കാരി ‘പിങ്ക് ലേഡി ബാന്‍ഡിറ്റ്’ എന്നറിയപ്പെടുന്ന സിര്‍സി ബെയ്സും സഹായി അലക്സിസ് മൊറാലിസും പോലീസ് പിടിയില്‍. ഒരു മാസത്തിനിടെ നാലു ബാങ്കുകളിലാണ് സിര്‍സിയും കൂട്ടാളിയും കൊള്ള നടത്തിയത്.
ഷാര്‍ലറ്റ് സ്പീഡ് വേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഞായറാഴ്ചയാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ വീണത്.

ബാങ്കുകളുടെ കൗണ്ടറില്‍ ഇരിക്കുന്ന ക്ലര്‍ക്കിനു തുകയെഴുതിയ കുറിപ്പ് നല്‍കിയാണ് ഇവര്‍ ‘ഓപ്പറേഷന്‍’ നടപ്പാക്കിയിരുന്നത്. കവര്‍ച്ചയ്‌ക്കെത്തുമ്പോള്‍ കൈവശം പിങ്ക് നിറത്തിലുള്ള ബാഗ് ഉണ്ടായിരുന്നതിനാലാണ് ‘പിങ്ക് ലേഡി ബണ്ടിറ്റ്’ (പിങ്ക് കൊള്ളക്കാരി) എന്നു പേരു വീണത്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എഫ്ബിഐ 10,000 ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ബാങ്കുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നു ഇവര്‍ പോലീസിന് വലിയ തലവേദനയായിരുന്നു.കാര്‍ലിസ്ലി, പെന്‍സില്‍വാനിയ, ഡെലവേര്‍, നോര്‍ത്ത് കരോലിന എന്നിവടങ്ങളിലെ ബാങ്കുകളിലാണ് സിര്‍സിയും അലക്സിസും മോഷണം നടത്തിയത്. ഏറ്റവുമൊടുവില്‍ നോര്‍ത്ത് കരോലിനയിലെ ബിബിടി ബാങ്കിലാണ് ഇവര്‍ പണത്തട്ടിപ്പ് നടത്തിയത്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയിരുന്നത്. ഇവര്‍ക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button