KeralaLatest News

വിവിധ വിഷയങ്ങളുന്നയിച്ച് കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. അമിത് ഷാ, നിര്‍മല സീതാരാമന്‍, നിധിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവരെയാണ് മുഖ്യമന്ത്രി കാണുന്നത്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, ദേശീയപാതാ വികസനം തുടങ്ങിയവ ചര്‍ച്ചയാകും.

രാവിലെ 10 മണിക്ക് ഷിപ്പിങ് മന്ത്രിയുമായാണ് ആദ്യ കൂടിക്കാഴ്ച. 12 മണിയോടെ പാര്‍ലമെന്റിലെത്തി അമിത് ഷായെ കാണും. ഉച്ചയോടെയാണ് നിധിന്‍ ഗഡ്കരിയെ കാണുന്നത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഗഡ്കരിയുമായി നേരത്തെയും ചര്‍ച്ച നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് ധനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കാണും.

മോഡി രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം കഴിഞ്ഞമാസം ആദ്യമായി പിണറായി മോഡിയെ കാണ്ടിരുന്നു. കേരളത്തിന്റെ വിവിധ വികസന വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ സഹായം കേരളം അഭ്യര്‍ത്ഥിച്ചിരുന്നു. പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതിയില്‍ ഉള്ള സഹായം എന്നിവ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉണ്ടായിരുന്നു.

കേരളത്തിലെ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. വീണ്ടും ഇന്ന് നടക്കുന്ന കൂടിക്കാഴ്ചകളിലൂടെ വികസനപ്രവര്‍ത്തനങ്ങള്‍ പെട്ടന്ന് തന്നെ നടപ്പാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button