ബംഗലൂരു: മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ വിശ്വേശ്വര്‍ ഹെഡ്ഗെ കര്‍ണാടക നിയമസഭാ സ്പീക്കറാകും. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഹെഡ്ഗെയെ പിന്തുണച്ചു. സ്പീക്കര്‍ സ്ഥാനത്തേക്ക് ഹെഗ്ഡെ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നിരയില്‍ നിന്നും ഇതുവരെ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല. സഖ്യസര്‍ക്കാര്‍ നിലംപൊത്തിയതിനു പിന്നാലെ വെള്ളിയാഴ്ചയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരിലെ സ്പീക്കര്‍ ആയിരുന്ന കെ.ആര് രമേശ് കുമാര്‍ തിങ്കളാഴ്ച സ്ഥാനം രാജിവച്ചിരുന്നു. യെദ്യൂരപ്പ സഭയില്‍ വിശ്വാസം നേടിയതിനു പിന്നാലെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി രമേശ് കുമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
Post Your Comments